Interstellar Malayalam Review and Story Narration 2014ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ് സാഹസിക ശാസ്ത്ര കൽപ്പിത ചലച്ചിത്രമാണ് ഇന്റർസ്റ്റെല്ലാർ. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മാത്യൂ മക്കൊനാഗീ, ആൻ ഹാതവേ, ജെസീക്ക ചാസ്റ്റെയിൻ, ബിൽ ഇർവിൻ, എല്ലെൻ ബേഴ്സ്റ്റൈൻ, മൈക്കൽ കെയിൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. വിരദ്വാരത്തിനുള്ളിലൂടെ യാത്ര ചെയ്യുന്ന ഒരുകൂട്ടം ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ഇന്റർസ്റ്റെല്ലാറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ക്രിസ്റ്റഫർ നോളനും സഹോദരൻ ജൊനാഥൻ നോളനും ചേർന്നാണ്. സിൻകോപി, ലെജന്ററി പിക്ചേഴ്സ്, ലിൻഡ ഒബ്സ്റ്റ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ക്രിസ്റ്റഫർ നോളൻ, എമ്മ തോമസ്, ലിൻഡ ഒബ്സ്റ്റ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നോളന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൊയ്റ്റെ വാൻ ഹൊയ്റ്റമയാണ് ഇന്റർസ്റ്റെല്ലാറിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനാമോർഫിക് 35എംഎം ഫിലിമിലും ഐമാക്സ് 70എംഎമ്മിലും ചിത്രീകരിച്ചിരിക്കുന്ന ഇന്റർസ്റ്റെല്ലാറിന്റെ വിഷ്വൽ ഇഫക്റ്റുകൾ നിർവ്വഹിച്ചിക്കുന്നത് ഡബിൾ നെഗറ്റീവ് ആണ്. ഭൗതിക ശാസ്ത്രജ്ഞനായ കിപ് തോണി ചിത്രത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവും എ...
Hollywood Movies Story in Malayalam, Narrating and Reviews