Interstellar Malayalam Review and Story Narration 2014ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ് സാഹസിക ശാസ്ത്ര കൽപ്പിത ചലച്ചിത്രമാണ് ഇന്റർസ്റ്റെല്ലാർ. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മാത്യൂ മക്കൊനാഗീ, ആൻ ഹാതവേ, ജെസീക്ക ചാസ്റ്റെയിൻ, ബിൽ ഇർവിൻ, എല്ലെൻ ബേഴ്സ്റ്റൈൻ, മൈക്കൽ കെയിൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. വിരദ്വാരത്തിനുള്ളിലൂടെ യാത്ര ചെയ്യുന്ന ഒരുകൂട്ടം ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ഇന്റർസ്റ്റെല്ലാറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ക്രിസ്റ്റഫർ നോളനും സഹോദരൻ ജൊനാഥൻ നോളനും ചേർന്നാണ്. സിൻകോപി, ലെജന്ററി പിക്ചേഴ്സ്, ലിൻഡ ഒബ്സ്റ്റ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ക്രിസ്റ്റഫർ നോളൻ, എമ്മ തോമസ്, ലിൻഡ ഒബ്സ്റ്റ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നോളന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൊയ്റ്റെ വാൻ ഹൊയ്റ്റമയാണ് ഇന്റർസ്റ്റെല്ലാറിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനാമോർഫിക് 35എംഎം ഫിലിമിലും ഐമാക്സ് 70എംഎമ്മിലും ചിത്രീകരിച്ചിരിക്കുന്ന ഇന്റർസ്റ്റെല്ലാറിന്റെ വിഷ്വൽ ഇഫക്റ്റുകൾ നിർവ്വഹിച്ചിക്കുന്നത് ഡബിൾ നെഗറ്റീവ് ആണ്. ഭൗതിക ശാസ്ത്രജ്ഞനായ കിപ് തോണി ചിത്രത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവും എ...
Pirates of the Caribbean Dead Men Tell No Tales Malayalam Review 2017 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ഫാന്റസി ചലച്ചിത്രമാണ് പൈറേറ്റ്സ് ഓഫ് കരീബിയൻ : ഡെഡ് മെൻ ടെൽ നോ ടെയിൽസ്. പൈറേറ്റ്സ് ഓഫ് കരീബിയൻ ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത് ചിത്രവും 2011 ൽ പുറത്തിറങ്ങിയ ഓൺ സ്ട്രേഞ്ചർ ടൈഡ്സ് എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ഡെഡ് മെൻ ടെൽ നോ ടെയിൽസ്. ചില പ്രദേശങ്ങളിൽ ഈ ചിത്രം പൈറേറ്റ്സ് ഓഫ് കരീബിയൻ : സലാസാർസ് റിവെൻജ് എന്ന പേരിലും അവതരിപ്പിച്ചു. ജോണി ഡെപ്പ്, കെവിൻ മക്നല്ലി, ജെഫ്റി റഷ് തുടങ്ങിയവർ യഥാക്രമം മുൻ ചിത്രങ്ങളിലെ അവരുടെ വേഷങ്ങളായ ജാക്ക് സ്പാരോ, ജോഷമീ ഗിബ്‌സ് പിന്നെ ഹെക്ടർ ബർബോസ എന്നിവ പുനരവതരിപ്പിച്ചു. ഓൺ സ്ട്രേഞ്ചർ ടൈഡ്സിൽ അസാനിധ്യരായിരുന്ന ഒർലാൻഡൊ ബ്ലൂം, കീറ നൈറ്റ്ലി എന്നിവർ ഈ ചിത്രത്തിൽ യഥാക്രമം വിൽ ടേർണർ, എലിസബത്ത് സ്വാൻ എന്നീ വേഷങ്ങളിൽ തിരിച്ചെത്തി. ചിത്രത്തിന് പ്രചോദനമായത് 2003 ൽ റിലീസ് ചെയ്ത പരമ്പരയിലെ തന്നെ ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ എന്ന ചിത്രമാണ്. 2011 ൽ ഓൺ സ്ട്രേഞ്ചർ ടൈഡ്സ് പുറത്തിറങ്ങിയ ഉടനെ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്ത...