The Hobbit: The Desolation of Smaug - Malayalam Story Narration and Review
പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2013 ലെ ഫാന്റസി സാഹസിക ചലച്ചിത്രമാണ് ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ്. ന്യൂലൈൻ സിനിമ, മെട്രോ-ഗോൾഡ്വിൻ-മേയർ എന്നിവരുമായി ചേർന്ന് വിങ്നട്ട് ഫിലിംസ് നിർമ്മിച്ച ഈ ചിത്രം വാർണർ ബ്രോസ് പിക്ചേഴ്സാണ് വിതരണം ചെയ്തത്. ജെ.ആർ.ആർ. റ്റോൾകീൻഎഴുതിയ നോവൽ "ദ ഹോബിറ്റ്" എന്ന നോവൽ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ഭാഗമായ ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി(2012), ശേഷം ഇറങ്ങിയ ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ് ആർമീസ് (2014) എന്നിവയാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങൾ. ഇവയെല്ലാം ചേർന്ന് പീറ്റർ ജാക്ക്സന്റെ "ലോർഡ് ഓഫ് ദ റിങ്സ്" ചലച്ചിത്ര പരമ്പരയുടെ കാലക്രമത്തിന് മുൻപ് നടക്കുന്ന സംഭവവികാസങ്ങൾ വിവരിക്കുന്നു.
ബിൽബോ ബാഗ്ഗിൻസ്, മാന്ത്രികനായ ഗാൻഡാൾഫ്, തോറിൻ ഓക്കെൻഷീൽഡിന്റെ നേതൃത്വത്തിൽ ഉള്ള പതിമൂന്നു കുള്ളന്മാരുടെ സംഘവും ചേർന്ന് സ്മോഗ് എന്ന ഡ്രാഗണിൽ നിന്ന് ലോൺലി മൗണ്ടൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് ആണ് പ്രമേയം. ഇയാൻ മക്ക് കെല്ലൻ, മാർട്ടിൻ ഫ്രീമാൻ, റിച്ചാർഡ് ആർമിറ്റേജ്, ബെനഡിക്ട് കുംബർബാച്ച്, ഇവാൻഗ്ലിൻ ലില്ലി, ലീ പേസ്, ലൂക്ക് ഇവാൻസ്, കെൻ സ്റ്റോട്ട്, ജെയിംസ് നെസ്ബിറ്റ്, ഒർലാൻഡോ ബ്ലൂം തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിൽ ഉൾപ്പെടുന്നു.
ഫാൻ വാൽഷ്, ഫിലിപ ബോയിൻസ്, പീറ്റർ ജാക്സൺ, ഗില്ലർമോ ദെൽ തോറോ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. ഒരു സെക്കൻഡിൽ നാല്പത്തിയെട്ട് ഫ്രെയിമുകൾ എന്ന കണക്കിൽ നേരിട്ട് ത്രീഡിയിലാണ് ചിത്രീകരിച്ചത്. ന്യൂസീലൻഡിനും പൈൻവുഡ് സ്റ്റുഡിയോയിലും ചിത്രീകരണം നടന്നു.
ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മാഗ് 2013 ഡിസംബർ 2 ന് ലോസ് ആഞ്ചലസിൽ പ്രദർശിപ്പിച്ചിരുന്നു. ഡിസംബർ 11 ന് അന്താരാഷ്ട്രതലത്തിൽ പരമ്പരാഗത, ഐമാക്സ് തീയേറ്ററുകൾക്കായി പുറത്തിറങ്ങി. ഈ ചിത്രം മികച്ച നിരൂപണം നേടുകയും, ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 958 ദശലക്ഷം ഡോളർ വരുമാനം നേടി, ദ ഫെലോഷിപ്പ് ഓഫ് ദ റിങ്, ദ ടൂ ടവേർസ് എന്നീ സിനിമകളെ മറികടന്നു. 2013-ലെ ഏറ്റവും വരുമാനം നേടിയ നാലാമത്തെ സിനിമയും എക്കാലത്തെയും മുപ്പത്തൊമ്പതാം സിനിമയുമാണിത്. മികച്ച വിഷ്വൽ എഫക്റ്റ്സ്, സൗണ്ട് എഡിറ്റിംഗ്, ശബ്ദ സങ്കലനം എന്നിവയ്ക്ക് അക്കാദമി അവാർഡ് നാമനിർദേശം ലഭിച്ചു.
Comments
Post a Comment