Pirates of the Caribbean: At World's End - Malayalam Story Narration പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എന്റ് 2007-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ്. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. 2005-ലും 2006-ലുമായി പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റിന്റെ തുടർച്ചയായാണ് ഇതിന്റെ ചിത്രീകരണം നടന്നത്. മെയ് 24, 2007-ൽ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ചിത്രം പുറത്തിറങ്ങി. നിരൂപകരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ച ചിത്രം സാമ്പത്തികമായി വൻ വിജയമാണ് നേടിയത്. ലോകവ്യാപകമായി 96 കോടി ഡോളർ നേടി 2007-ലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമായി. ബ്ലാക്ക് പേളിലെ അംഗങ്ങൾ ജാക്ക് സ്പാരോയെ ഡേവി ജോൺസ് ലോക്കറിൽ നിന്നും രക്ഷിക്കുന്നതും അതിനുശേഷം കട്ട്‌ലർ ബെക്കറ്റിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ഇന്ത്യ ട്രേഡിങ് കമ്പനിക്കെതിരെയും ഡേവി ജോൺസിനെതിരെയുംപോരാട്ടത്തിനൊരുങ്ങുന്നതു തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയി ആവിഷ്കരിച്ചിരിക്കുന്നത്. രണ്ടാമത്തെ സിനിമയുടെ അവസാനം കട്ട്‌ലർ ബെക്...
Hollywood Movies Story in Malayalam, Narrating and Reviews